ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇരുമുടി കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. ഒൻപത് അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടയാത്.
ഇന്ന് സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തർക്കാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ പറമ്പിൽ ശബരിമല സന്നിധാന മാതൃകയിൽ തയ്യാറാക്കിയ പന്തൽ സ്ഫോടനത്തിൽ പൂർണ്ണമായും കത്തി നശിച്ചു.
Content Highlights: Ayyappa devotees were burnt in a gas explosion in Karnataka's Belagavi