പുഷ്പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം കൈമാറി നിർമ്മാതാക്കൾ

അതേസമയം, അല്ലു അർജുൻ്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു

dot image

പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമാതാക്കൾ 50 ലക്ഷം രൂപ ധനസഹായം കൈമാറി. യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിർമാതാവ് നവീൻ യെർനേനി കുടുംബത്തിന് ചെക്ക് കൈമാറിയത്. യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് തുക നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. അന്ന് ചിത്രം കാണാനായി അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് തിയേറ്ററിൽ വലിയ തിക്കും തിരക്കുമുണ്ടായത്. തിരക്കിൽ യുവതിയുടെ മകനും ​ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയിപ്പോൾ കോമയിൽ ചികിത്സയിലാണ്. യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്ന അല്ലു അർജുൻ ഇടക്കാല ജാമ്യത്തിൽ പിന്നീട് പുറത്തിറങ്ങി. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്.

അതേസമയം, അല്ലു അർജുൻ്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീടിന് മുന്നിലേക്കെത്തി ആക്രമണം അഴിച്ചുവിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: Pushpa 2 producers provide 50 lakh financial assistance to Revathy's family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us