'ബിരിയാണി ബിരിയാണി തന്നെ'; സ്വി​​​ഗിയിൽ ഈ വർഷം ഓർഡർ ചെയ്തത് 83ദശലക്ഷം ബിരിയാണി

ബിരിയാണികളിൽ തന്നെ ചിക്കൻ ബിരിയാണിക്കാണ് ആരാധകരുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

dot image

കൊച്ചി: വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഇന്ത്യൻ ഭക്ഷണ ശ്യം​ഗലയിൽ പരിചയപ്പെടുത്തിയ വർഷമാണ് 2024. അറബിക്, ചൈനീസ് ഭക്ഷണങ്ങൾക്കുള്ള ഡിമാൻ്റ് വർധിക്കുമ്പോഴും ഇന്ത്യകാർക്ക് പ്രിയം ബിരിയാണിയോട് തന്നെയെന്ന് വിളിച്ച് പറയുകയാണ് സ്വി​ഗി പുറത്ത് വിട്ട പുതിയ കണക്കുകൾ. സ്വി​ഗിയുടെ 2024 ലെ വർഷാവസാന റിപ്പോർട്ട് അനുസരിച്ച് 83 ദശലക്ഷം ഓർഡറുകളാണ് ബിരിയാണി ആവശ്യപ്പെട്ടത്.

ഈ വർഷം ​ജനുവരി 1 മുതൽ നവംബർ 22 വരെയുള്ള കണക്കാണ് സ്വി​ഗി പുറത്ത് വിട്ടത്. ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിച്ച ഹൈദരാബാദാണ് പട്ടികയിൽ ഒന്നാമത്. 9.7 ദശലക്ഷം ഓർഡറുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. 7.7 ദശലക്ഷവുമായി ബംഗളൂരുവും തൊട്ടുപിന്നാലെയുണ്ട്, മൂന്നാം സ്ഥാനം ചെന്നൈയ്ക്കാണ്. ഇവിടെ നിന്ന് 4.6 ദശലക്ഷം ദശലക്ഷം ബിരിയാണി ഓർഡറുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അർദ്ധരാത്രിയിലും ചിക്കൻ ബർ​ഗറിന് തൊട്ടുപിന്നാലെ ബിരിയാണിക്ക് ഡിമാൻ്റ് ഏറെയാണ്. റെയിൽവെ സ്റ്റേഷനുകളിൽ നിന്നെത്തുന്ന ഓർഡറുകളിലും ബിരിയാണി തന്നെയാണ് മുന്നിൽ.

റമദാനിൽ മാത്രം ഇന്ത്യയിലുടനീളം അറുപത് ലക്ഷം പ്ലേറ്റ് ബിരിയാണിയാണ് ഓർഡർ ചെയ്തിരിക്കുന്നത്.

ഓരോ മിനിറ്റിലും ശരാശരി 158 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെടുന്നത്. ബിരിയാണികളിൽ തന്നെ ചിക്കൻ ബിരിയാണിക്കാണ് ആരാധകരുള്ളതെന്നും റിപ്പോർട്ട് പറയുന്നു. 49 ദശലക്ഷം ഓർഡറുകളാണ് ചിക്കൻ ബിരിയാണി ഈ വർഷം നേടിയത്.

content highlights- Swiggy ordered 83 million biryani this year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us