മുംബൈ: മഹാരാഷ്ട്രയിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കടകളിലേയ്ക്കും കാൽനട യാത്രികർക്കിടയിലേയ്ക്കും ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അമിത വേഗതയിലെത്തിയ കാർ ആദ്യം കടകളിലേക്ക് ഇടിച്ചു കയറി. അവിടെ നിന്ന് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാൽനട യാത്രികന്റെ മുകളിലൂടെ വാഹനം കയറി ഇറങ്ങിയത്. സമീപത്തെ കടകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവർ ഓടിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Content Highlight: A speeding car rammed into shops in Maharashtra; Pedestrian injured