റായ്പുർ: അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ അടിച്ചുകൊന്നു. 50 വയസുളള പഞ്ച് റാം സാര്‍ത്തി എന്നയാളാണ് കൊല്ലപ്പെട്ടത്.
ദുമാർപളി ഗ്രാമത്തിലെ ചക്രധാർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പഞ്ച് റാം സാര്‍ത്തി ഒരു വീട്ടിലേക്ക് മോഷണ ഉദ്ദേശവുമായി കയറിച്ചെന്നെന്നും, അവിടെയുള്ളവർ അത് കണ്ട്, പഞ്ച് റാം സാര്‍ത്തിയെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാർത്തി മരിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Dalit man accused of death beaten to death