മുംബൈ: കൃഷിചെയ്യുന്ന വിളകൾക്ക് തീരെ വില ലഭിക്കാതെ വന്നതിനാൽ മന്ത്രിക്ക് പ്രതിഷേധ സൂചകമായി ഉള്ളിമാലയിട്ട് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്.
ചിറയ് ഗ്രാമത്തിൽ ഒരു മതപരിപാടിയിൽ മന്ത്രി പങ്കെടുക്കാൻ എത്തിയപ്പോളായിരുന്നു സംഭവം. പ്രസംഗത്തിനിടയിൽ ഉള്ളി കർഷകനായ ഒരു യുവാവ് സ്റ്റേജിലേക്ക് കയറിവരികയും, മന്ത്രിയെ ഉള്ളിമാലയണിയിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ മൈക്കിൽ പ്രസംഗിക്കാനും ആരംഭിച്ചു. എന്നാൽ ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഇയാളെ പിടിച്ചുമാറ്റി.
മേഖലയിലെ കർഷകർ വിളകൾക്ക് വിലയിടിഞ്ഞത് മൂലം ആകെ അസ്വസ്ഥരാണ്. ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കഴിഞ്ഞ പത്ത് ദിവസത്തിൽ താഴ്ന്നു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്നത്.
Content Highlights: Farmer garlands minister with onions at maharashtra