എട്ട് വര്‍ഷം നീണ്ട പ്രണയത്തില്‍ നിന്ന് പിന്മാറി; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

അവസാനമായി കാണണം എന്ന് പറഞ്ഞായിരുന്നു യുവതി യുവാവിനെ വിളിച്ചുവരുത്തിയത്

dot image

ലഖ്‌നൗ: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. എട്ട് വര്‍ഷത്തെ പ്രണയത്തില്‍ നിന്നും പിന്മാറിയ യുവാവ് മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയെന്ന വിവരം അറിഞ്ഞതാണ് 22 കാരിയായ കാമുകിയെ പ്രകോപിപ്പിച്ചത്.

Also Read:

അവസാനമായി ഒന്ന് കാണണം എന്ന് പറഞ്ഞായിരുന്നു യുവതി യുവാവിനെ വിളിച്ചുവരുത്തിയത്. ഹോട്ടലില്‍ താനെടുത്ത മുറിയിലേക്ക് എത്തണമെന്നായിരുന്നു യുവതി യുവാവിനെ അറിയിച്ചത്. യുവാവ് മുറിയിലെത്തിയതിന് പിന്നാലെ ജനനേന്ദ്രിയം മുറിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. യുവാവിനെ ആക്രമിച്ചതിന് പിന്നാലെ ഞരമ്പ് മുറിച്ച് യുവതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Content Highlight: Woman cuts genitals of lover after he broke up with her

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us