ബെംഗളൂരു: തന്റെ ഇഷ്ടഭക്ഷണമായ പാസ്ത മാത്രം ഓർഡർ ചെയ്യാൻ ഈ വർഷം ഒരു യുവാവ് ചിലവഴിച്ചത് 49,900 രൂപ.
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ്ളിക്കേഷനായ സ്വിഗ്ഗി പുറത്തുവിട്ട 2024ലെ ഫുഡ് ഡെലിവറി വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്.
ബിരിയാണിയായിരുന്നു സ്വിഗ്ഗിയിലൂടെ ആളുകൾ ഏറ്റവും കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണം. ഓരോ മിനുട്ടിലും 158 ഓർഡറുകളാണ് സ്വിഗ്ഗിയിൽ വന്നത്. ഇത്തരത്തിൽ 83 മില്യൺ ബിരിയാണി 2024ൽ ഡെലിവറി ചെയ്തുവെന്നാണ് സ്വിഗ്ഗിയുടെ കണക്ക്. രണ്ടാം സ്ഥാനം ദോശയ്ക്കാണ്. 23 മില്യൺ ഓർഡറുകളാണ് ദോശയ്ക്ക് ലഭിച്ചത്.
രാത്രിഭക്ഷണമാണ് സ്വിഗിയിലൂടെ ഏറ്റവും കൂടുതലായി ഓർഡർ ചെയ്യപ്പെട്ടത്. ഉച്ചഭക്ഷണത്തേക്കാളും 29 ശതമാനത്തിലധികമാണ് രാത്രിഭക്ഷണത്തിന്റെ ഓർഡർ. ഡൽഹിക്കാർക്ക് കോൾ ബട്ടൂരേയും, ചണ്ഡീഗഡ്കാർക്ക് ആലൂ പറാത്തയും, കൊൽകത്തക്കാർക്ക് കച്ചോറിയുമാണ് കൂടുതൽ ഇഷ്ടം. സ്നാക്ക്സ് വിഭാഗത്തിൽ ചിക്കൻ 2.48 മില്യൺ ഓർഡറുകളുമായി ചിക്കൻ റോൾ ആണ് ഒന്നാം സ്ഥാനത്ത്. ഡൽഹിയിലെ ഒരു ഉപഭോക്താവ് ഒറ്റ ഓർഡറിൽ 250 പിസ്സ ആവശ്യപ്പെട്ടതാണ് ചെയ്തതാണ് ഈ വർഷത്തെ സ്വിഗ്ഗിയുടെ റെക്കോർഡ് ഓർഡർ.
Content Highlights: Bengaluru man ordered pasta worth 50000 this year