5 വർഷം ജീവിക്കാൻ മതിയായ പണം കിട്ടി; പക്ഷേ ആ വാച്ച് കിട്ടിയില്ല; അംബാനിക്കല്യാണത്തിൽ ഗായകൻ മികാ സിംഗ് നിരാശനാണ്

അനന്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ഗായകൻ മികാ സിംഗിൻറെ പരാതിയാണ് ഇപ്പോൾ ചർച്ചയാവുന്നത്

dot image

ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത ആർഭാട കല്യാണമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും. എന്നാൽ അനന്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ഗായകൻ മികാ സിംഗിൻറെ പരാതിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

അഞ്ച് വർഷം ജീവിക്കാൻ ആവശ്യമായ പണം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയെങ്കിലും അവർ നൽകാതെ പോയ ഒരു ഗിഫ്റ്റിനെക്കുറിച്ചാണ് മികാ സിംഗിൻറെ പരാതി. മറ്റ് അതിഥികൾക്ക് സമ്മാനിച്ച ഒന്നരക്കോടി രൂപയുടെ വാച്ച് ലഭിക്കാത്തതിനാൽ മുകേഷ് അംബാനിയുടെ മകനോട് ദേഷ്യമുണ്ടെന്നാണ് ഗായകൻ പറയുന്നത്.

ഷാരൂഖ് ഖാൻ, രൺവീർ സിംഗ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്ക് 2 കോടിയിലധികം വിലമതിക്കുന്ന ഔഡെമർസ് പിഗ്വെറ്റ് ലിമിറ്റഡ് എഡിഷൻ ആഡംബര വാച്ചുകൾ സമ്മാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തതിൻ്റെ അനുഭവം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മിക പങ്കുവെയ്ക്കുകയായിരുന്നു. അതിലാണ് അദ്ദേഹം തൻ്റെ നിരാശ തുറന്നുപറഞ്ഞത്.

"ഞാൻ അനന്ത് അംബാനിയുടെ കല്യാണത്തിന് പോയി. അവർ എല്ലാവർക്കും ധാരാളം പണം നൽകി, എനിക്ക് പോലും. പക്ഷേ ഒരു കാര്യത്തിൽ എനിക്ക് ദേഷ്യമുണ്ട്. മറ്റുള്ളവർക്ക് നൽകിയ വാച്ച് കിട്ടിയില്ല." തനിക്ക് കിട്ടിയ പ്രതിഫലത്തെക്കുറിച്ചും മികാ സിംഗ് പറഞ്ഞു.

"എനിക്ക് ധാരാളം ഫീസ് നൽകി. എന്നാൽ ആ തുക എത്രയാണെന്ന് എനിക്ക് പറയാനാവില്ല. എനിക്ക് പ്രത്യേക ചെലവുകളൊന്നുമില്ലാത്തതിനാൽ ആ പണം ഉപയോഗിച്ച് അഞ്ച് വർഷം എളുപ്പത്തിൽ ചെലവഴിക്കാൻ കഴിയും'', അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂലായ് 12-നായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം.

Content Highlights: Mika Singh is ‘angry’ that Anant Ambani didn’t gift him a Rs 2 crore watch at wedding

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us