ചെന്നൈ: കോൺക്രീറ്റ് ഡംബൽ കൊണ്ട് പതിനെട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരൻ അറസ്റ്റിൽ. എഗ്മോറിലാണ് സംഭവം. ജോലി തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിഹാർ സ്വദേശിയായ16-കാരൻ, രാഹുൽ കുമാറിന്റെ തലയ്ക്ക് ഡംബൽ കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരും എഗ്‌മോറിലെ മോണ്ടിയെത്ത് ലെയ്‌നിലെ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു.
തലയ്ക്കടിയേറ്റ രാഹുൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. എഗ്മോർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി.
Content Highlights: A 16-year-old boy from Bihar was arrested on murder case