ആം ആദ്മി പദ്ധതിക്ക് കോൺഗ്രസിന്റെ 'ആപ്പ്'; വിവാദങ്ങൾ അന്വേഷിക്കാൻ ലെഫ്. ഗവർണറുടെ ഉത്തരവ്

കോൺഗ്രസ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ലെഫ് ഗവർണർ ഉത്തരവിട്ടിരിക്കുന്നത്

dot image

ന്യൂ ഡൽഹി: ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച പദ്ധതികളുടെ പേരിലുയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന. കെജ്‌രിവാളിനെതിരെ ന്യൂ ഡൽഹിയിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദിക്ഷിത് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ലെഫ്. ഗവർണർ ഉത്തരവിട്ടിരിക്കുന്നത്.

മഹിളാ സമ്മാൻ യോജന പദ്ധതിക്കെതിരെയും, കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വീടിനരികെ പഞ്ചാബ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുന്നു എന്ന ആരോപണത്തിലുമാണ് അന്വേഷണത്തിന് ഉത്തരവ്. ഇക്കാര്യം ആവശ്യപ്പെട്ട് സന്ദീപ് ദിക്ഷിത് വ്യാഴാഴ്ച വികെ സക്സേനയെ കണ്ടിരുന്നു. അർഹരായ സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന പദ്ധതിയാണ് മഹിളാ സമ്മാൻ യോജന. ഈ പദ്ധതിയിൽ ഉൾപ്പെടുന്നതിനായി സ്ത്രീകളുടെ രജിസ്‌ട്രേഷനും സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ ഈ പദ്ധതി ഇനിയും നോട്ടിഫൈ ചെയ്തിട്ടില്ലെന്നും, ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകൾ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. പക്ഷെ അപ്പോളേക്കും നിരവധി സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങൾ അധികൃതർ ശേഖരിച്ചിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.

ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വീടിന് സമീപത്ത് പഞ്ചാബിൽ നിന്നുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു എന്നതാണ് കോൺഗ്രസിന്റെ മറ്റൊരു ആരോപണം. ഈ പരാതിയിൽ മൂന്ന് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ലെഫ്റ്റനന്റ് ഗവർണറുടെ നിർദേശം. പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് കോടിക്കണക്കിന് പണം കൊണ്ടുവന്നുവെന്ന കോൺഗ്രസ് പരാതിയിൽ, ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാൻ ലെഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടു. വിഷയത്തിൽ കോൺഗ്രസിനെതിരെ ആം ആദ്മി രംഗത്തുവന്നതോടെ ഇൻഡ്യ സഖ്യത്തിലും മുറുമുറുപ്പുകൾ ഉണ്ടാകുന്നുണ്ട്.

Content Highlights: Lt Governor Orders Probe Into AAP's Schemes after congress complaint

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us