മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസ്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാര്‍ പരിശോധന നടത്തി. ഇതിന് പിന്നാലെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തി. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റുകള്‍ കണ്ടെടുത്തു. വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം.
വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ തുടര്‍നടപടികള്‍ക്കായി സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. തുടര്‍ന്ന് യുവാവിനെ സഹാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കേസെടുത്ത ശേഷം നോട്ടീസ് നല്‍കി ഇയാളെ വിട്ടയതച്ചു. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് അബുദാബിയിലേക്ക് പോയത്.
Content Highlights- sahar police take case against kannur native man for smoking inside indigo airline