ലഖ്നൗ: ഹനുമാൻ രാജ്ഭർ സമുദായത്തിലാണ് ജനിച്ചതെന്ന് ബിജെപി സഖ്യകക്ഷി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹൽദേവ് ഭാരതീയ സമാജ് വാദി പാർട്ടി നേതാവിന്റെ വിവാദ പരാമർശം.
'ഹനുമാൻ ജി ജനിച്ചത് രാജ്ഭർ സമുദായത്തിലാണ്. രാക്ഷസനായ അഹിർവൻ രാമനേയും ലക്ഷ്മണനേയും പടൽ പുരിയിലേക്ക് കൊണ്ടുപോയപ്പോൾ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആർക്കും ഉണ്ടായിരുന്നില്ല. രാജ്ഭർ സമുദായത്തിൽ ജനിച്ച ഹനുമാന് മാത്രമായിരുന്നു അതിന് ധൈര്യമുണ്ടായത്', ഓം പ്രകാശ് പറഞ്ഞു.
പ്രതിപക്ഷത്തേയും യോഗത്തിൽ ഓം പ്രകാശ് വിമർശിച്ചിരുന്നു. സമാജ് വാദി പാർട്ടിക്ക് അംബേദ്കർ എന്ന് പേര് കേൾക്കുന്നത് ഒരുകാലത്ത് പ്രകോപിപ്പിച്ചിരുന്നു. 2012ന് മുമ്പ് അംബേദ്കർ പാർക്ക് പൊളിക്കുമെന്നും പകരം അധികാരത്തിലെത്തിയാൽ ശുചിമുറി നിർമിക്കുമെന്നുമായിരുന്നു പാർട്ടി പറഞ്ഞിരുന്നത്. ഇന്ന് ഭരണഘടനയെ കുറിച്ച് സംസാരിക്കുന്ന കോൺഗ്രസ് ഒരു കാലത്ത് അടിയന്തരാവസ്ഥയെന്ന പേരിൽ ലക്ഷക്കണക്കിന് മാധ്യമപ്രവർത്തകരേയും നേതാക്കളേയും ജയിലലിടച്ചിട്ടുണ്ട്. അംബേദ്കറിനോട് ഇപ്പോൾ ഇതുവരെയില്ലാത്ത സ്നേഹമാണ്. അംബേദ്കർ ദൈവമായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: