എഴുന്നേൽപ്പിക്കാനായി ഉറങ്ങികിടന്നവരുടെ മുകളിലേക്ക് വെള്ളമൊഴിച്ച് ശുചീകരണ തൊഴിലാളികൾ; രൂക്ഷവിമർശനം

റെയിൽവേ സ്റ്റേഷനിൽ അർധരാത്രിയായിരുന്നു സംഭവം

dot image

ലഖ്‌നൗ: പ്ലാറ്റ്‌ഫോമിൽ നിന്ന് എഴുന്നേൽപ്പിക്കാനായി, ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വെള്ളമൊഴിച്ച് ശുചീകരണ തൊഴിലാളികൾ. ലഖ്‌നൗ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്നവർക്ക് നേരെയായിരുന്നു ശുചികരണ തൊഴിലാളികളുടെ മനുഷ്യത്വരഹിതമായ നടപടി.

റെയിൽവേ സ്റ്റേഷനിൽ അർധരാത്രിയായിരുന്നു സംഭവം. ട്രെയിൻ കാത്തുനില്‍ക്കുന്നവരും അല്ലാത്തതുമായി നിരവധി പേര്‍ പ്ലാറ്റ്ഫോമിൽ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെ പ്ലാറ്റ്‌ഫോം വ്യത്തിയാക്കാനായി വന്ന ശുചീകരണ തൊഴിലാളികൾ നിലത്ത് വെള്ളമൊഴിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ അവിടെ ഉറങ്ങികിടക്കുന്നവരുടെ ദേഹത്തേക്കും വെള്ളം തെറിച്ചുവീണു. ചെറിയ കുട്ടികൾ അടക്കമുള്ളവർ എഴുന്നേൽക്കുകയും മാറിനിൽകുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ശുചീകരണ തൊഴിലാളികളുടെ ഈ നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. റയിൽവേയുടെ ലഖ്‌നൗ ഡിവിഷൻ വിഷയത്തിൽ ഇടപെട്ട്, ശുചീകരണ തൊഴിലാളികളെ ശാസിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒപ്പം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാർ ഉറങ്ങരുതെന്നും ലഖ്‌നൗ ഡിവിഷൻ അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Water thrown on sleeping passengers at Lucknow station by sanitation workers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us