സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപയുടെ കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ചു; എട്ട് വയസുകാരന് കാഴ്ച നഷ്ടമായി

പൊട്ടിത്തെറിയിൽ കുട്ടിയുടെ സ്വകാര്യഭാഗത്തും കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്

dot image

അഹമ്മദാബാദ്: സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ​ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. അപകടത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്തും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്.

സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.

മറ്റ് പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കാനായെന്നും കണ്ണിന് സംഭവിച്ച പരിക്ക് ​ഗുരുതരമായിരുന്നുവെന്നും ഡോക്ടർമാർ പ്രതികരിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Content Highlight: 6 year old loses vision after battery in Robotics kit given from school explodes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us