ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകണമെന്ന ആവശ്യവുമായി തെലങ്കാന സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. തെലങ്കാന രൂപീകരണത്തിന് വേണ്ട നടപടികൾ പുരോഗമിച്ചത് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. 2014ലാണ് ആന്ധ്രാപ്രദേശ് പുനഃസംഘടനാ ആക്ടിന് അംഗീകാരം ലഭിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
മൻമോഹൻ സിംഗ് മുന്നോട്ടുവെച്ച ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്നീ പരിഷ്കാരങ്ങളേയും റെഡ്ഡി പ്രശംസിച്ചു. സാമ്പത്തിക രംഗത്ത് ഇന്ത്യയെ വളർച്ചയിലേക്ക് നയിച്ചത് മൻമോഹൻ സിംഗിന്റെ നയങ്ങളാണ്. വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി എന്നിവയുൾപ്പെടെ സുപ്രധാന പദ്ധതികൾ നടപ്പിലായതും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന 2004-2014 കാലഘട്ടത്തിലാണെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
Content Highlight:Revanth Reddy asks centre to honour Manmohan singh with Bharat Ratna