മൈസൂരുവിലെ ഇൻഫോസിസ് കാമ്പസിൽ പുള്ളിപ്പുലി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഇന്ന് രാവിലെയാണ് ഇവിടെ പുലിയെ കണ്ടത്. ഇതിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്

dot image

മൈസൂരു: ഇൻഫോസിസ് കാമ്പസിൽ പുള്ളിപ്പുലിയെ കണ്ടെത്തിയതിനാൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
ഇന്ന് രാവിലെയാണ് ഇവിടെ പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് സോണിലാണ് പുലി എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

പിന്നാലെതന്നെ ക്യാംപസിനുള്ളിൽ ആരും കടക്കരുതെന്ന നിർദേശം നൽകിയെന്ന് ഹ്യൂമൻ റിസോഴ്‌സ് വിഭാഗം അറിയിച്ചു. വനംവകുപ്പിന്റെ 50 അംഗ സംഘം പുലർച്ചെ നാലുമണിയോടെ സ്ഥലത്തെത്തി പുലിയെ പിടിക്കാൻ കൂടുകൾ സ്ഥാപിക്കുകയും ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങൾ അറിയാനുള്ള ശ്രമവും നടത്തി. രാത്രിയിലേക്ക് തെർമൽ ഡ്രോണുകളും ഉപയോഗിച്ചേക്കും.

മൃഗത്തെ കണ്ടെത്താനായില്ലെങ്കിലും ഉടൻ തന്നെ ഒരു സംഘത്തെ വിന്യസിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തതായും ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഐബി പ്രഭു ഗൗഡ പറഞ്ഞു. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിൽ 15000-ൽപ്പരം ജീവനക്കാരാണുള്ളത്. ഇൻഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്.

370 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് 10000-ൽ അധികം വിദ്യാർഥികൾ പരിശീലനം നടത്തുന്നുണ്ട്. ഇതാദ്യമായല്ല ഇൻഫോസിസ് കാമ്പസിൽ പുലിയെ കാണുന്നത്. 2011-ലും സമാന സംഭവം ഉണ്ടായിരുന്നു. സംരക്ഷിത വനത്തിനോട് ചേർന്നാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്.

Content Highlights: Leopard spotted at Infosys Mysuru campus and work-from-home announced for employees

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us