രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; 3 വർഷത്തിനിടെ 21.6 ലക്ഷം കേസുകൾ; ഇരകളിൽ അധികവും ചെറുപ്പക്കാർ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്

dot image

ന്യൂഡൽഹി: രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021ല്‍ 1,36,604 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022ല്‍ ഇത് 5,13,334 ആയി. 2023ല്‍ 11,29,519 കേസുകളായി ഉയര്‍ന്നു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെയുള്ളവരാണ് സൈബര്‍ തട്ടിപ്പിന് കൂടുതല്‍ ഇരയായിരിക്കുന്നതെന്നാണ് കണ്ടെത്തൽ.

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 4,29,152 മൊബൈല്‍ നമ്പറുകള്‍ ബ്ളോക്ക് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 69,921 മൊബൈല്‍ ഡിവൈസുകള്‍ ലോക്ക് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് 12,086 മൊബൈല്‍ നമ്പറുകള്‍ നിരീക്ഷണത്തിലാണ്. തട്ടിപ്പ് കേസുകളിലെ വർധനവ് ചൂണ്ടികാട്ടി വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

content highlight- 14570 crore cyber fraud in the country, 21.6 lakh cases in 3 years, shocking report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us