'അവർ തുപ്പും, മൂത്രമൊഴിക്കും'; മഹാകുംഭമേളയിൽ അഹിന്ദുക്കളുടെ കടകൾ വേണ്ടെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്

കുംഭമേള പോലുള്ള ആഘോഷങ്ങളിൽ യാതൊരു വിധ വിവേചനവും നടക്കുന്നില്ലെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു

dot image

ലഖ്നൗ: പ്രയാ​ഗ് രാജിലെ കുംഭമേളയിൽ അഹിന്ദുക്കൾക്ക് കടകൾ തുറക്കാൻ അനുമതി നിഷേധിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്. കുംഭമേള നടക്കുന്ന പരിസരത്ത് ചായ, ജ്യൂസ്, പൂക്കൾ തുടങ്ങി പലവിധ വസ്തുക്കളുടെ വിൽപന നടത്തിവരാറുണ്ട്. ഇക്കുറി വിൽപനയിൽ അഹിന്ദുക്കളായ കച്ചവടക്കാർക്ക് അനുമതി നൽകരുതെന്നാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരിയുടെ നിർദേശം.

അഹിന്ദുക്കൾക്ക് കച്ചവടം നടത്താൻ അനുമതി നൽകിയാൽ അവർ മൂത്രമൊഴിച്ചും തുപ്പിവെച്ചും സ്ഥലം അശുദ്ധിയാക്കുമെന്നും രവീന്ദ്ര പുരി പറഞ്ഞു. ഇത്തരം സംഭവങ്ങൾ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇത് തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേള വൈവിധ്യത്തിന്റെ അതുല്യമായ കാഴ്ചയാണെന്ന് കഴിഞ്ഞ വർഷം നടത്തിയ അവസാന മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ആത്മീയ ഉത്സവങ്ങൾ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമാണ് തുറന്നുകാട്ടുന്നത്. എവിടെയും ഒരുതരത്തിലുള്ള വിവേചനവും നടക്കുന്നില്ലെന്നും എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഹന്ത് രവീന്ദ്ര പുരിയുടെ വിവാദ പരാമർശം. 2025 ജനുവരി 13 മുതലാണ് കുംഭമേള ആരംഭിക്കുന്നത്.

Content Highlight: Akhila Bharaiya Aghaada Parishad says non hindus must be avoided in Kumbamela

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us