നാസിക്കിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയെ കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ

ബുധനാഴ്ച പുലർച്ചെ ഡിൻഡോരി താലൂക്കിലെ നനാഷി ഗ്രാമത്തിലാണ് സംഭവം നടന്നത്

dot image

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയെ തലറുത്ത് കൊന്നു. കോടാലിയും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തുകയും അറുത്തെടുത്ത തല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഇരുവരും കീഴടങ്ങുകയുമായിരുന്നു. ബുധനാഴ്ച പുലർച്ചെ ഡിൻഡോരി താലൂക്കിലെ നനാഷി ഗ്രാമത്തിലാണ് സംഭവം നടന്നത്.

40 കാരനായ സുരേഷ് ബോകെയും മകനും ചേർന്നാണ് അയൽവാസിയായ ഗുലാബ് രാമചന്ദ്ര വാഗ്മറെ(35)യെ കൊലപ്പെടുത്തിയത്. ഇതിനുശേഷം, യുവാവിന്റെ തലയും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളുമായി അവർ നാനാഷി ഔട്ട്‌പോസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സുരേഷ് ബോകെയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ, പ്രതികളും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ദീർഘകാലമായി തർക്കത്തിലായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മകളെ ഒളിച്ചോടാൻ സഹായിച്ചുവെന്ന സംശയത്തിലാണ് സുരേഷും മകനും രാമചന്ദ്ര വാഗ്മറെയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവമറിഞ്ഞ നാട്ടുകാർ സുരേഷിന്റെ വീട് അടിച്ച് തകർക്കുകയും കാർ കത്തിക്കുകയും ചെയ്തു. ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനാൽ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Content Highlights: Father-son duo kill neighbour in Maharashtra's Nashik

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us