ന്യൂഡൽഹി: ഡൽഹി സർവലാശാലയ്ക്ക് കീഴിലെ സവർക്കരുടെ പേരിലുള്ള കോളേജിൻ്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കല്ലിടൽ ചടങ്ങ് നിർവഹിക്കുമെന്ന് വിവരം. എക്സിക്യൂട്ടീവ് കൗൺസിൽ 2021 ൽ അംഗീകരിച്ച നജ്ഫ്ഗഡിലെ സവർക്കർ കോളേജ് 140 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. പ്രധാനമന്ത്രിക്ക് ക്ഷണം നൽകിയിട്ടുണ്ടെന്നും പിഎം ഓഫീസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സർവലാശാല അധികൃതർ അറിയിച്ചു. രണ്ട് കോളേജുകളിലെ കല്ലിടൽ ചടങ്ങുകൾക്കാവും പ്രധാനമന്ത്രി പങ്കെടുക്കുക.
സൂരജ് വിഹാറിലെ ക്യാംപസിന് 373 കോടിയും ദ്വാരകയിലെ രണ്ടാമത്തെ ക്യാംപസിന് 107 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2021 ൽ അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിൻ്റെ പേരിടാനുള്ള നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചിരുന്നു. അതേസമയം ഇനി വരാനിരിക്കുന്ന രണ്ട് കോളേജുകൾക്ക് പേരുകൾ തിരെഞ്ഞെടുക്കാൻ അധികാരം സർവലാശാല വൈസ് ചാൻസലറിന് നൽകി. സ്വാമി വിവേകാനന്ദൻ, വല്ലഭായി പട്ടേൽ, അടൽ ബിജാരി വാജ്‌പേയി, സാവിത്രിഭായ് ഫൂലെ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.
content highlight- Inauguration of college named after Savarkar, invitation to Prime Minister