മൂന്ന് തവണ പരീക്ഷയില്‍ തോറ്റു; എന്‍ജിനീയറിങ് പഠനം അവസാനിപ്പിക്കാന്‍ പറഞ്ഞ മാതാപിതാക്കളെ കൊന്ന് മകന്‍

അച്ഛനും മകനും തമ്മില്‍ പഠനവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയും അച്ഛന്‍ ഉത്കര്‍ഷിനെ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്

dot image

നാഗ്പൂര്‍: ഫിസിക്‌സ് പരീക്ഷയില്‍ മൂന്ന് തവണ തോറ്റ മകനോട് എന്‍ജിനീയറിങ് പഠനം അവസാനിപ്പിക്കാന്‍ പറഞ്ഞ മാതാപിതാക്കളെ കൊലപ്പെടുത്തി മകന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കാംപ്തി റോഡിലാണ് സംഭവം. 21കാരനായ ഉത്കര്‍ഷ് ദകോളയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 26ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.

എന്‍ജിനീയറിങ് പഠനം നിര്‍ത്തി മറ്റൊരു കോഴ്‌സിന് ചേരാന്‍ മാതാപിതാക്കള്‍ ഉത്കര്‍ഷിനെ നിര്‍ബന്ധിച്ചിരുന്നു. ക്രിസ്മസ് ദിനം രാത്രി അച്ഛനും മകനും തമ്മില്‍ പഠനവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയും അച്ഛന്‍ ഉത്കര്‍ഷിനെ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

സഹോദരി കോളേജിലും പിതാവ് ബന്ധുവിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു അമ്മയെ ഉത്കര്‍ഷ് കൊലപ്പെടുത്തിയത്. കഴുത്തറുത്തായിരുന്നു കൊലപാതകം. രണ്ട് മണിക്കൂറിന് ശേഷം ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് എത്തിയ പിതാവിനേയും ഉത്കര്‍ഷ് കഴുത്തറുത്ത് കൊന്നു. ഇതിന് ശേഷം സഹോദരിയെ കോളേജില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന് ബന്ധുവീട്ടിലേക്കയച്ചു. തൊട്ടുപിന്നാലെ ഉത്കര്‍ഷും ബന്ധുവീട്ടിലേക്ക് പോയി.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പറഞ്ഞ് സമീപവാസികള്‍ ഉത്കര്‍ഷിനെ വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസും ഇവിടേയ്‌ക്കെത്തി. ഉത്കര്‍ഷിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു ലഭിച്ചത്. ഇതോടെ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും യുവാവ് കുറ്റം സമ്മതിക്കുകയുമായിരുന്നു.

Content Highlights- Man killed mother and father in Maharashtra

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us