സംഭല്‍ ജുമാ മസ്ജിദിലെ സര്‍വേ പൂര്‍ത്തിയായി; റിപ്പോർട്ട് സമർപ്പിച്ച് അഭിഭാഷക കമ്മീഷൻ

കമ്മീഷൻ്റെ റിപ്പോര്‍ട്ട് തുറക്കുന്നതിന് ഛന്ദൗസി കോടതിക്ക് സുപ്രീംകോടതിയുടെ വിലക്കുണ്ട്

dot image

ലഖനൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിച്ചു. അഭിഭാഷക കമ്മീഷനാണ് സർവേ പൂർത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഛന്ദൗസി സിവില്‍ കോടതിയിലാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. എന്നാൽ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തുറക്കുന്നതിന് ഛന്ദൗസി കോടതിക്ക് സുപ്രീംകോടതിയുടെ വിലക്കുണ്ട്.

ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു ഷാഹി ജുമാ മസ്ജിദില്‍ അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. നവംബര്‍ 24 ന് രണ്ടാംഘട്ട സര്‍വേക്ക് അഡ്വക്കേറ്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. സംഘർഷത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് തങ്ങൾക്ക് നേരെ വെടിയുതിർത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സിവില്‍ കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയത് വിഷ്ണു ശങ്കറും ഹരിശങ്കറുമായിരുന്നു. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

Content highlight- Sambhal completed the survey of Juma Masjid and submitted the report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us