പശ്ചിമബംഗാളിലെ മാൾഡയിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ബൈക്കിലെത്തിയ മൂന്ന് അക്രമികൾ അദ്ദേഹത്തിന് നേരെ പലതവണ വെടിയുതിർത്തു

dot image

കൊൽക്കത്ത: പശ്ചിമബംഗാളിലെ മാൾഡയിൽ തൃണമൂൽ കോൺ​ഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ബസാർ മുനിസിപ്പാലിറ്റി കൗൺസിലർകൂടിയായ ബാബല എന്ന ദുലാൽചന്ദ്ര സർക്കാർ ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജൽജ്‌ലിയക്ക് സമീപമുള്ള തൻ്റെ പ്ലൈവുഡ് ഫാക്ടറിക്ക് സമീപം നിൽക്കുകയായിരുന്നു ദുലാൽ.

ബൈക്കിലെത്തിയ മൂന്ന് അക്രമികൾ അദ്ദേഹത്തിന് നേരെ പലതവണ വെടിയുതിർത്തു. ഗുരുതരാവസ്ഥയിൽ മാൾഡ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. ദലൂൽ സർക്കാരിൻ്റെ മരണം ഞെട്ടിച്ചുവെന്ന് ബം​ഗാൾ മുഖ്യമന്തി മമതാ ബാനർജി പ്രതികരിച്ചു.

പാർട്ടിയുടെ തുടക്കം മുതൽ തന്റെ കൂടെ നിന്ന അടുത്ത സഹപ്രവർത്തകനാണ് കൊല്ലപ്പെട്ടതെന്നും പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയായിരുന്നു ദുലാൽ സർക്കാർ എന്നും മമത അനുസ്മരിച്ചു. 'സംഭവത്തിൽ എനിക്ക് സങ്കടവും വലിയ ഞെട്ടലും ഉണ്ട്. കുറ്റക്കാരെ ഉടൻ കണ്ടെത്തും. മരിച്ചവരുടെ കുടുംബത്തോട് എങ്ങനെ അനുശോചനം അറിയിക്കണമെന്ന് അറിയില്ല,” മമത ബാനർജി എക്‌സിലെ പോസ്റ്റിൽ കുറിച്ചു. സംസ്ഥാന മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സബീന യാസ്മിൻ എന്നിവരോട് മാൾഡയിലേക്ക് പോകാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: TMC councillor being gunned down in Bengal’s Malda

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us