നരഹത്യ കേസ്; അല്ലു അർജുന് ജാമ്യം

നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു

dot image

ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.

ഡിസംബർ നാലിന് പുഷ്പ 2-ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ മാസമാണ് അല്ലു അർജുൻ ജാമ്യം ലഭിക്കാൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അപകടത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പൊലീസിൻ്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടൻ്റെ വാദം. കേസിൽ അല്ലു അർജുൻ ഉൾപ്പടെ 17 പ്രതികളാണുള്ളത്.

പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ എത്തിയ ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് ദാരുണമായി മരിച്ചത്. അല്ലു അർജുന്റെ വലിയ ഫാനായ മകൻ ശ്രീതേജിന്റെ നിർബന്ധപ്രകാരമായിരുന്നു രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയർ ഷോയ്ക്ക് എത്തിയത്. ഇതിനിടെ അല്ലു അർജുൻ തിയേറ്ററിലേക്ക് എത്തുകയും താരത്തെ കാണാൻ ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകൻ ശ്രീതേജും തിരക്കിൽപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. ശ്രീതേജിന് പിന്നീട് മസ്തിഷ്ക മരണവും സ്ഥിരീകരിച്ചു.

സംഭവത്തിൽ സന്ധ്യ തിയേറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ കേസെടുത്തു. തൊട്ടുപിന്നാലെ അല്ലു അർജുനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണിയും അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Content Highlights: 'Pushpa 2' Actor Allu Arjun Gets Regular Bail In Theatre Stampede Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us