ബന്ദിപ്പോറ: ജമ്മു കശ്മീരില്‍ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് സൈനികര്‍ മരിച്ചു. ബന്ദിപ്പോറയിലാണ് സംഭവം. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബന്ദിപ്പോറയില്‍വെച്ച് നിയന്ത്രണം തെറ്റിയ ട്രക്ക് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയില്‍ പതിക്കുകയായിരുന്നു. ഏഴ് സൈനികരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരില്‍ സമാനമായ രീതിയില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചിരുന്നു. പതിനൊന്ന് മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ഭാഗമായ വാഹനം നിയന്ത്രണം വിട്ട് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനെട്ട് സൈനികരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
Content Highlights- 4 Jawans Killed, 1 Critical After Army Vehicles Falls Into Gorge