ഒന്നും രണ്ടുമല്ല, ഒളിവിൽ കഴിഞ്ഞത് 32 വർഷം!; ചോട്ടാ രാജന്റെ സഹായി ഒടുവിൽ അറസ്റ്റിൽ

മുംബൈയിലെ ചെമ്പുർ പ്രദേശത്തുനിന്നാണ് പിടികിട്ടാപ്പുള്ളിയായ ഗുണ്ടയെ പൊലീസ് പിടികൂടിയത്

dot image

മുംബൈ: 32 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന, കുപ്രസിദ്ധ അധോലോകനായകൻ ചോട്ടാ രാജന്റെ സഹായി ഒടുവിൽ അറസ്റ്റിൽ. മുംബൈയിലെ ചെമ്പുർ പ്രദേശത്തുനിന്നാണ് രാജു വികന്യ എന്ന പിടികിട്ടാപ്പുള്ളിയായ ഗുണ്ടയെ പൊലീസ് പിടികൂടിയത്.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി ആയുധം കൈവശം വെക്കൽ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 32 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ വിലാസ് ബൽറാം പവാർ എന്ന പേരിലും അറിയപ്പെട്ടിരുന്നു. മെട്രോപൊളിറ്റൻ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Content Highlights: Chota Rajans close aid arrested after being absconded for 32 years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us