അമേരിക്കൻ മോഡലാണെന്ന് തെറ്റിദ്ധരിപ്പിക്കും; ഡേറ്റിങ് ആപ്പുകൾ വഴി പണം തട്ടിയ യുവാവ് അറസ്റ്റിൽ

18നും 30നും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും

dot image

ന്യൂഡൽഹി: ഡേറ്റിങ് ആപ്പുകൾ വഴി സൗഹൃദം സ്ഥാപിച്ച് 700 ഓളം സ്ത്രീകളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ഷകാർപൂർ സ്വദേശിയായ തുഷാർ ബിഷ്താണ് (23) അറസ്റ്റിലായത്. അമേരിക്കൻ സ്വദേശിയായ മോഡലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളെ വലയിലാക്കുന്നത്.

മൊബൈൽ ആപ്പുവഴി കരസ്ഥമാക്കിയ വെർച്വൽ നമ്പർ ഉപയോഗിച്ച് ഡേറ്റിങ് ആപ്പുകളിൽ വ്യാജ പ്രൊഫൈൽ തയാറാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ബ്രസീലിയൻ മോഡലുകളുടെ ചിത്രമാണ് അക്കൗണ്ടുകളിൽ ഇയാൾ ഉപയോഗിച്ചിരുന്നത്. സ്‌നാപ് ചാറ്റ്, ബംബിൾ, വാട്‌സ്ആപ്പ്‌ എന്നിവയിലുടെയാണ് ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈക്കലാക്കും. തുടർന്ന് ഇവ ഓൺലൈനിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടുന്നത്. 18നും 30നും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.

ഡിസംബർ 13ന് ഡൽഹി സർവകലാശാല വിദ്യാർത്ഥിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിൽ ഇയാൾ തട്ടിപ്പിനിരയാക്കിയ 700ഓളം സ്ത്രീകളുടെ വിവരങ്ങൾ കണ്ടെത്തി. ഇയാളുടെ മെബൈലിൽ നിന്ന് സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പണമിടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.13 ക്രെഡിറ്റ് കാർഡുകളും കണ്ടെടുത്തു. ബി.ബി.എ ബിരുദധാരിയായ ഇയാൾ മൂന്നുവർഷമായി നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനത്തിൽ ടെക്‌നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുകയാണ്.

Content Highlights- Delhi man poses as US model on dating app, defrauds hundreds of women

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us