സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; കർണാടകയിൽ പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്

dot image

ബെംഗളൂരു: പൊലീസ് സ്റ്റേഷനിൽ പരാതിപറയാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് അറസ്റ്റിലായ പൊലീസ് സൂപ്രണ്ടിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കർണാടക തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്.

ഭൂമി തർക്ക പരാതിയുമായി എത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തെ തന്റെ മുറിയിൽ രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു. ശേഷം സഹപ്രവർത്തകർ എസ്പിയെ അറസ്റ്റ് രേഖപ്പെടുത്തി അതേ സ്‌റ്റേഷനിലെ ലോക്കപ്പിലടച്ചു. പിന്നീട് രാത്രി പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങളുടെ ആധികാരികത പൊലീസ് പരിശോധിച്ച് വരികയാണ്. ആരാണ് എസ്‌ പിയുടെ ഔദ്യോഗിക മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും വ്യക്തമല്ല. രാമചന്ദ്രപ്പ പരാതിപറയാൻ എത്തുന്ന സ്ത്രീകളോട് സ്ഥിരമായി അപമര്യാദയായി പെരുമാറാറുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Content Highlights: Police superintendent remanded at abuse case at police station

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us