ഒരു മിനിറ്റിനുള്ളിൽ നാവുകൊണ്ട് തടഞ്ഞ് നിർത്തിയത് 57 ഫാനുകൾ; ഗിന്നസ് റെക്കോർഡ് നേടി 'ഡ്രിൽ മാൻ'

ഇതിന്‍റെ ദൃശ്യങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്

dot image

ഹൈദരാബാദ്: വിചിത്രമായ തന്‍റെ കഴിവിലൂടെ ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ് തെലങ്കാന സൂര്യപേട്ട സ്വദശി ക്രാന്തി കുമാർ പണികേര. ഒരു മിനിറ്റിനുള്ളിൽ 57 ഇലക്‌ട്രിക് ഫാൻ ബ്ലേഡുകൾ നാവ് കൊണ്ട് തടഞ്ഞ് നിർത്തിയാണ് ഇയാൾ നേട്ടം സ്വന്തമാക്കിയത്. "ഡ്രിൽ മാൻ" എന്നാണ് ഇയാൾ അറിയപ്പെടുന്നത്.

ഇതിന്‍റെ ദൃശ്യങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. ഒന്നിച്ച് കറങ്ങുന്ന നിരവധി ഇലക്ട്രിക് ഫാനുകൾക്ക് മുന്നിലേക്ക് നാവ് പുറത്തിട്ട് ചടുലമായി നീങ്ങുന്ന ഡ്രിൽമാന്റെ ദൃശ്യം ഇതിനോടകം വൈറലായി. ഏകദേശം 60 മില്യൺ പേരാണ് ഈ വീഡിയോ കണ്ടത്. താൻ ഒരു ചെറിയ ഗ്രാമത്തിലാണ് വളർന്നതെന്നും വലിയ നേട്ടങ്ങൾ സ്വപ്നം കാണുന്നത് തന്നെ വലിയ കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് പലരും ആശങ്കയും പ്രകടിപ്പിച്ചു. ഈ നേട്ടത്തിൽ സന്തോഷമുണ്ടെന്നും വർഷങ്ങളായി താൻ നടത്തിയ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവ് കൂടിയാണിതെന്നും ക്രാന്തി കുമാർ പറഞ്ഞു.

Content Highlights: Telangana Drill Man Stops 57 Fans With His 'Tongue' Sets Guinness World Record

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us