ന്യൂ ഡൽഹി: കോൺഗ്രസിന് ഇനി പുതിയ ആസ്ഥാനമന്ദിരം. കോട്ല മാര്ഗ് റോഡിലെ 9Aയിൽ 'ഇന്ദിരാ ഭവൻ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരം ജനുവരി 15ന് ഉദ്‌ഘാടനം ചെയ്യും.
ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എഐസിസി ഭാരവാഹികൾക്കുള്ള ഓഫീസുകൾക്ക് പുറമെ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോൺഫറൻസ് ഹോളുകൾ, മറ്റ് സംഘടനകൾക്കുള്ള ഓഫിസുകൾ തുടങ്ങിയവ ഉണ്ടാകും. കോട്ല മാർഗ് റോഡ് 9A , ഇന്ദിരാ ഭവൻ എന്ന വിലാസമാകും ഇനി പുതിയ ആസ്ഥാനമദിരത്തിന് ഉണ്ടാകുക.
2016ലാണ് പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ ഫണ്ട് ലഭ്യതക്കുറവ് മൂലം പലപ്പോഴുമായി പണികൾ മുടങ്ങി. തുടർന്ന് കെ സി വേണുഗോപാൽ ജനറൽ സെക്രട്ടറിയായതോടെ നിർമാണം ഊർജിതമായി മുന്നോട്ടുനീങ്ങുകയായിരുന്നു.
Content Highlights: Congress to move to its new office to Kotla Marg