മലയാളി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയാകും

നിലവിൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ

dot image

ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയാകും. അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനാണ് കൊളിജിയം തീരുമാനം. നിലവിൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.

2011ലാണ് വിനോദ് ചന്ദ്രൻ ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. 2023 മാർച്ച് 29നാണ് പാട്നയിൽ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ൽ അഭിഭാഷകനായി എൻ‌റോൾ ചെയ്തു. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24-ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Justice K Vinod Chandran, a Malayali, will be the Supreme Court judge

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us