പബ്ബിലെ നിയമ വിരുദ്ധ പ്രവർത്തനം; ഹൈദരാബാദിൽ ഡിജെയും നർത്തകരും അറസ്റ്റിൽ

ഉപഭോക്താക്കളുടെ പരാതിയിലാണ് അറസ്റ്റ്

dot image

ഹൈദരാബാദ്: പബ്ബിലെ നിയമ വിരുദ്ധ പ്രവർത്തനത്തിന് ഹൈദരാബാദിൽ ഡിജെയും നർത്തകരും അറസ്റ്റിൽ. ഉപഭോക്താക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഒരു ഡിസ്കോ ജോക്കിയെയും പത്ത് വനിതാ ഡാൻസേഴ്സിനെയുമാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയായിരുന്നു അറസ്റ്റ്. വനിതാ നർത്തകികൾക്ക് അശ്ലീലമായി വസ്ത്രം ധരിക്കാനും അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പബ്ബ് മാനേജ്‌മെൻ്റ് അനുമതി നൽകിയതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

സൈബറാബാദ് പൊലീസിൻ്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നർത്തകർ അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും പണം തട്ടാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം.

പബ്ബ് ഉടമ ഇതിനു കൂട്ട്‌ നിൽക്കുന്നുവെന്നും പരാതിയുണ്ട്. പബ് ഉടമയെ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് വിവരം. പബിൻ്റെ ഉടമ കൃഷ്ണ രാജുവിനെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങിയിട്ടുണ്ട്.

Content Highlights: Cyberabad Police raids pub arrests DJ and 10 dancers for obscenity

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us