മലയാളിയായ ജിഷ അടക്കമുള്ള മാവോയിസ്റ്റുകൾ സിദ്ധരാമയ്യയുടെ വസതിയിലേയ്ക്ക്; ബെംഗളൂരുവിലെത്തി കീഴടങ്ങും

കാടിറങ്ങിയ മാവോയിസ്റ്റുകൾ പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് തിരിച്ചു

dot image

ബെംഗളൂരു: ക‍ർണാടകയിൽ മാവോയിസ്റ്റുകൾ ബെംഗളൂരുവിലെത്തി കീഴടങ്ങും. ബെം​ഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതിയിൽ എത്തിയാവും മാവോയിസ്റ്റുകൾ കീഴടങ്ങുക. കാടിറങ്ങിയ മാവോയിസ്റ്റുകൾ പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് തിരിച്ചു. ചിക്കമംഗളൂരു ജില്ലാ കലക്ടർ മീന നാ​ഗരാജ് ഇവരെ അനുഗമിക്കുന്നുണ്ട്.

കീഴടങ്ങാനായി കാടിറങ്ങുന്ന മാവോയിസ്റ്റുകൾ

കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ട‍ർ മീന നാ​ഗരാജിന് മുൻപാകെ കീഴടങ്ങുമെന്ന് നേരത്തെ റിപ്പോ‍ർട്ടുണ്ടായിരുന്നു. മലയാളിയായ ജിഷ ഉൾപ്പടെയുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി എൻ വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവർ. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

കീഴടങ്ങാനായി മാവോയിസ്റ്റുകൾ ബെംഗളൂരിവിലേയ്ക്ക്

മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കർണാടക സർക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമഘട്ട മലനിരകളിൽ കഴിയുന്ന ഇവരുമായി സർക്കാരിന്റെ ദൂതന്മാർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇപ്പോൾ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പാക്കേജ് എന്നിവ മാവോയിസ്റ്റുകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ചില ആവശ്യങ്ങൾ സർക്കാരിന് മുന്നിലുണ്ടെന്നും ചിലത് ചർച്ച ചെയ്യാനുണ്ടെന്നും സർക്കാർ ദൂതൻ കെ എൽ അശോക് അറിയിച്ചിരുന്നു.

Content Highlights: Maoists including Malayali Jisha surrender at Siddaramaiah's residence

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us