പരീക്ഷ എഴുതാൻ താത്പര്യമില്ല, 'ബോംബ് ഭീഷണി പരമ്പര'യ്ക്ക് പിന്നിൽ പന്ത്രണ്ടാം ക്‌ളാസുകാരൻ; അറസ്റ്റ്

പരീക്ഷ എഴുതാൻ താത്പര്യമില്ലാതിരിക്കുന്നതുകൊണ്ടാണ് ബോംബ് ഭീഷണി അയച്ചതെന്ന് കുട്ടി സമ്മതിച്ചു

dot image

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി മുഴക്കിയ പന്ത്രണ്ടാം ക്‌ളാസുകാരൻ അറസ്റ്റിൽ. പരീക്ഷ എഴുതാൻ താത്പര്യമില്ലാതിരിക്കുന്നതുകൊണ്ടാണ് ബോംബ് ഭീഷണ അയച്ചതെന്ന് കുട്ടി സമ്മതിച്ചു.

ഏകദേശം ആറോളം ബോംബ് ഭീഷണികളാണ് കുട്ടി വിവിധ സ്‌കൂളുകൾക്കായി അയച്ചത്. സംശയം ഒഴിവാക്കാനായി നിരവധി സ്‌കൂളുകളെ ഇമെയിലിൽ ടാഗ് ചെയുന്ന രീതിയും കുട്ടിക്കുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു ഇമെയിലിൽ 23 സ്‌കൂളുകളെ വരെ കുട്ടി ടാഗ് ചെയ്തിരുന്നു. ബോംബ് ഭീഷണി മുഴക്കിയാൽ പരീക്ഷ നിർത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞു.

Content Highlights: Class 12 boy arrested for bomb threats at schools

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us