ന്യൂഡൽഹി: താനും മനുഷ്യനാണെന്നും തനിക്കും തെറ്റുകൾ സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദാ സഹസ്ഥാപകനായ നിഖിൽ കമ്മത്തുമായി നടത്തിയ പുതിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം. 2 മിനിറ്റും പതിമൂന്ന് സെക്കൻഡും ദൈർഘ്യമുള്ള പോഡ്കാസ്റ്റിൻ്റെ ട്രെയിലറിലാണ് പരാമർശം. പോഡ്കാസ്റ്റിൻ്റെ ട്രെയിലറിൽ നിരവധി വിഷയങ്ങൾ നിഖിൽ കമ്മത്തുമായി പ്രധാനമന്ത്രി ചർച്ച ചെയ്യുന്നതായി കാണാം.
അതേ സമയം, പ്രധാന മന്ത്രിയുടെ കൂടെയുള്ള പോഡ്കാസ്റ്റിൽ തനിക്ക് പരിഭ്രമം ഉണ്ടെന്ന് നിഖിൽ കമ്മത്ത് തുറന്ന് പറയുന്നുണ്ട്. എന്നാൽ തൻ്റെയും ആദ്യ പോഡ്കാസ്റ്റാണിത് പ്രേഷകർ എങ്ങനെ പ്രതികരിക്കുമെന്ന് തനിക്കും അറിയില്ലായെന്നും നരേന്ദ്ര മോദി മറുപടി നൽകുന്നുണ്ട്. സംഭാഷണത്തിൽ താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഒരു പ്രസംഗത്തെ ഓർത്തെടുത്തു കൊണ്ട് മോദി ഇങ്ങനെ പറഞ്ഞു 'അന്ന് ഞാൻ പറഞ്ഞു, താനും മനുഷ്യനാണ് ദൈവമല്ല, തനിക്കും തെറ്റു പറ്റും'. ദഷിണേന്ത്യൻ മധ്യവർഗ കുടുംബങ്ങളിൽ നിലനിന്ന് വന്ന രാഷട്രീയം മോശമായ ഒരു പ്രവർത്തിയാണെന്ന് വിശ്വസിക്കുന്നവരെ പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യം നിഖിൽ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി അത് നിങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ ഇന്നിങ്ങനെ തൻ്റെ മുൻപിൽ സംഭാഷണത്തിന് തയ്യാറാവില്ലായിരുന്നു എന്നും മോദി മറുപടി പറയുന്നു.
content highlight-'I am human too, not God, I too can make mistakes…' ; Narendra Modi