ശുചിമുറിയിൽ പോയ വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഇരിക്കുന്ന രീതിയിൽ

സ്കുളിലെ ക്ലീനിങ് സ്റ്റാഫാണ് കുട്ടിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

dot image

മുബൈ: ശുചിമുറിയിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ജോ​ഗേശ്വരി ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ സ്‌കൂൾ ആൻ‍ഡ് ജൂനിയർ കോളേജിലെ വിദ്യാത്ഥിനിയാണ് മരിച്ചത്. സ്കുളിലെ ക്ലീനിങ് സ്റ്റാഫാണ് കുട്ടിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശുചിമുറിയുടെ വാതിലിനോട് ചേർന്ന് ഇരിക്കുന്ന നിലയിലായിരുന്നു കുട്ടിയെ ക്ലീനിങ് സ്റ്റാഫ് കണ്ടത്. തുടർന്ന് അവർ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

content highlight- The student who went to the washroom did not return and the boy was found dead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us