പാകംചെയ്യുന്നതിനിടെ ചപ്പാത്തിയിൽ തുപ്പി; 20 കാരനായ പാചകക്കാരൻ പിടിയിൽ, വീഡിയോ

ബിജ്‌നോർ ജില്ലയിലെ ധാംപുർ നയ്ബസ്തി സ്വദേശിയായ ഇർഫാൻ ആണ് അറസ്റ്റിലായത്

dot image

ലഖ്‌നൗ: പാകംചെയ്യുന്നതിനിടെ ചപ്പാത്തിയിൽ തുപ്പിയ 20 കാരനായ പാചകക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബിജ്‌നോർ ജില്ലയിലെ ധാംപുർ നയ്ബസ്തി സ്വദേശിയായ ഇർഫാൻ ആണ് അറസ്റ്റിലായത്.
യുവാവ് ഭക്ഷണം പാകംചെയ്യുന്നതിനിടെ അതിലേക്ക് തുപ്പുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഭക്ഷണശാല സന്ദർശിച്ച് പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

ഇന്ദിരാപുരം പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ സ്വതന്ത്ര കുമാർ സിംഗ് അറസ്റ്റ് സ്ഥിരീകരിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഭക്ഷണശാലയിൽ പരിശോധന നടത്തി.

ഉത്തർപ്രദേശിലെ മറ്റ് ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഉപഭോക്താവിൻ്റെ ജ്യൂസിലേക്ക് തുപ്പുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് ഷംലി ജില്ലയിലെ ഒരു ജ്യൂസ് വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവങ്ങൾ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ചർച്ചകൾക്കും വഴിവെച്ചിച്ചിട്ടുണ്ട്.

Content Highlights: Ghaziabad eatery worker arrested for 'spitting' on rotis in viral video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us