ബിജെപി മുൻ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്; മുതലകളെ കണ്ട് ഞെട്ടി ആദായനികുതി ഉദ്യോഗസ്ഥർ, നടപടിയെടുത്തു

വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ഫോറസ്റ്റ് ഫോഴ്‌സ് മേധാവി അസീം ശ്രീവാസ്തവ പറഞ്ഞു

dot image

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയില്‍ ബിജെപി മുൻ എംഎൽഎ ഹർവൻഷ് സിംഗ് റാത്തോഡിൻ്റെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ മുതലകളെ കണ്ടെത്തി ആദായനികുതി ഉദ്യോഗസ്ഥർ. വെള്ളിയാഴ്ച നടത്തിയ റെയ്ഡിനിടെയാണ് വീട്ടിനുള്ളിലെ കുളത്തിൽ നിന്നും മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ഫോറസ്റ്റ് ഫോഴ്‌സ് മേധാവി അസീം ശ്രീവാസ്തവ പറഞ്ഞു. മുതലകളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. വിവരം കോടതിയെ അറിയിച്ചതായും നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ റെയ്ഡിനിടെ പിടിച്ചെടുത്തിട്ടുണ്ട്.

റാത്തോഡിൻ്റെ ബിസിനസ് പങ്കാളിയായ രാജേഷ് കേശർവാനി നടത്തുന്ന ബീഡി നിർമാണ ബിസിനസിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

മുൻ കൗൺസിലറും കരാറുകാരനുമായ കേശർവാനി വൻതുക ആദായ നികുതി വെട്ടിപ്പ് നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സാഗർ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവാണ് റാത്തോഡ്. അദ്ദേഹത്തിൻ്റെ പിതാവ് ഹർനാം സിംഗ് റാത്തോഡ് മുൻ മന്ത്രിയായിരുന്നു.

Content Highlights: IT officials find crocodiles during raid on former BJP MLA's house at madhyapradesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us