ഓടുന്ന ബൈക്കിന്‍റെ ഫ്യൂവൽ ടാങ്കിൽ പെൺകുട്ടിയെ ഇരുത്തി റൊമാൻസ്; യുവാവിനെയും യുവതിയെയും തപ്പി പൊലീസ്

ഇരുവരും ഹെൽമറ്റും ധരിച്ചിട്ടില്ല

dot image

കാൺപൂർ: ഓടുന്ന ബൈക്കിൽ പ്രണയിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ യുവാവിനും പങ്കാളിക്കുമെതിരെ അന്വേഷണം ആരംഭിച്ച് കാൺപൂർ പൊലീസ്. പങ്കാളിയെ ബൈക്കിന്‍റെ ഫ്യുവൽ ടാങ്കിൽ തനിക്ക് അഭിമുഖമായി ഇരുത്തി യുവാവ് ബൈക്ക് ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇരുവരും ഹെൽമറ്റും ധരിച്ചിട്ടില്ല.

നവാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കാൺപൂരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും ഇയാൾ പിഴ അടച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

Content Highlights: Kanpur couple's reel of romancing on moving bike invites police action

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us