ബെംഗളൂരു: തെലങ്കാനയില്‍ കിങ്ഫിഷര്‍, ഹെയ്‌നകന്‍ ബിയറുകള്‍ വിതരണം നിര്‍ത്തുന്നു. ഹൈദരാബാദിലുള്‍പ്പെടെ തെലങ്കാനയില്‍ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ല്‍ ബിയര്‍ വില ഉയര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാല്‍ തെലങ്കാന സര്‍ക്കാര്‍ വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മൊത്തം ബിയര്‍ വിതരണം നിര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. 33.1 % വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബിയര്‍ വിറ്റഴിഞ്ഞ സംസ്ഥാനമാണ് തെലങ്കാന.
Content Highlight: Kingfisher and Hinakan beers no longer available in Telangana