യുപിയിലെ റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; 23 പേരെ രക്ഷപ്പെടുത്തി

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ പറഞ്ഞു

dot image

ലഖ്നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. സ്റ്റേഷൻ മോടിപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇരുനില കെട്ടിടത്തിൻ്റെ പണി നടക്കുകയായിരുന്നു. ഇതിനിടെയാണ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണത്.

അപകടസമയത്ത് 35-ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. റെയിൽവേ, പൊലീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇതുവരെ 23 തൊഴിലാളികളെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി.

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കേറ്റവർക്ക് 5,000 രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Several feared trapped and 23 rescued after railway station roof slab collapses in UP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us