പനാജി: ഗോവയിലെ പ്രകൃതിരമണീയമായ കടല്‍തീരത്ത് പാരാഗ്ലൈഡിംഗ് നടത്തുന്ന ഒരാളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. താഴെ നില്‍ക്കുന്ന ആളുകള്‍ പാരാഗ്ലൈഡിംഗ് നടത്തുന്ന ആളോട് കൈയ്യില്‍ ലൈറ്റര്‍ ഉണ്ടോ എന്ന് ചോദിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും വീഡിയോയില്‍ കാണാം.
പാരാഗ്ലൈഡിംഗ് നടത്തുന്ന ആള്‍ താഴേക്ക് പറന്ന് വന്ന് ലൈറ്റര്‍ കൊടുത്ത് തിരിച്ച് പോകുന്നത് ഒരു അസാധാരണ കാഴ്ചയാണെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി കമന്റുകളുണ്ട്. മനോഹരമായ സൂര്യാസ്തമയം കാണാനെത്തിയ ആളുകളാണ് പാരാഗ്ലൈഡിംഗ് നടത്തുന്ന ആളോട് ലൈറ്റര്‍ ചോദിച്ചത്.
വീഡിയോയുടെ പശ്ചാത്തലത്തില്‍ സൂര്യാസ്തമയവും കാണാം. ദൈവം പറഞ്ഞുവിട്ട മാലാഖ എന്നാണ് വീഡിയോ പങ്കുവെച്ചയാള്‍ കുറിച്ചിരിക്കുന്നത്. പുകവലി നല്ലതല്ലെന്നും ലൈറ്റര്‍ ചോദിച്ചവരെ ഉദ്ദേശിച്ച് ചില കമന്റുകളുണ്ട്. പാരാഗ്ലൈഡിംഗ് നടത്തുന്നയാള്‍ പറന്നുവന്ന് ആവശ്യം കഴിഞ്ഞ ലൈറ്റര്‍ തിരികെ മേടിക്കുന്നതും വീഡിയോയില്‍ കാണാം.
Content Highlight: Viral video of paraglider lending lighter to man on ground in Goa