ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ; മോഹൻ ഭാഗവത്

ക്ഷേത്രം ദേശീയ അഭിമാനത്തിൻ്റെ പ്രതീകമെന്ന് മോഹൻ ഭാഗവത്

dot image

ഇൻഡോർ: വിവാദ പ്രസ്താവനയുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്. ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണെന്ന് മോഹൻ ഭാഗവത്. രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ തീയതി 'പ്രതിഷ്ഠാ ദ്വാദശി' എന്ന പേരിൽ ആഘോഷിക്കണമെന്നും മോഹൻ ഭാഗവത് പറ‍ഞ്ഞു. ക്ഷേത്രം ദേശീയ അഭിമാനത്തിൻ്റെ പ്രതീകമെന്ന് മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2024 ജനുവരി 22 നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നത്. എന്നാൽ ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച് 2025 ജനുവരി 11നാണ് പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം. രാമക്ഷേത്രം ആരെയും എതിർക്കാനുള്ള ശ്രമം ആയിരുന്നില്ല. മറിച്ച് ഇന്ത്യയുടെ സ്വത്വത്തെ ഉയർത്തെഴുന്നേൽപ്പിക്കാനായിരുന്നു. ഇതിലൂടെ രാഷ്ട്രത്തിന് സ്വതന്ത്രമായി നിലനിൽക്കാനും ലോകത്തെ നയിക്കാനും കഴിയുമെന്നും മോഹൻ ഭാഗവത് പറ‍ഞ്ഞു.

ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് രാഷ്ട്രീയ ദേവി അഹല്യ അവാർഡ് നൽകുന്ന സമ്മേളനത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. രാമക്ഷേത്ര പ്രസ്ഥാനത്തിന് സംഭാവന നൽകിയ എല്ലാ ആളുകൾക്കും ഈ അവാർഡ് സമർപ്പിച്ചിരുന്നു.

Content Highlights: Mohan Bhagwat controversial statement abou Ram mandir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us