'സ്പാഡെക്സ് ദൗത്യം ഇനിയും വൈകും, പൂർത്തിയാക്കാൻ തിടുക്കമില്ല'; വി നാരായണൻ

കരുതലോടെ മാത്രമേ മുന്നോട്ടു പോകാനാവുകയുള്ളെന്നും ദൗത്യം പൂർത്തിയാക്കാൻ തിടുക്കമില്ലെന്നു വി നാരായണൻ പറഞ്ഞു.

dot image

ന്യൂഡൽഹി: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് ദൗത്യം വൈകുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. കരുതലോടെ മാത്രമേ മുന്നോട്ടു പോകാനാവുകയുള്ളുവെന്നും ദൗത്യം പൂർത്തിയാക്കാൻ തിടുക്കമില്ലെന്നും വി നാരായണൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡോക്കിങിനായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചത്. നിലവിൽ ഉപഗ്രഹങ്ങൾ സുരക്ഷിതമായ അകലത്തിലാണെന്നും ഡാറ്റകൾ പരിശോധിച്ചതിന് ശേഷം ഡോക്കിങ്ങ് പ്രക്രിയ തുടരുമെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് 15 മീറ്റർ അകലത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിച്ചത്. നേരത്തെ ഇത് മൂന്ന് മീറ്ററിലേയ്ക്ക് വന്നിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ സുരക്ഷിതമായ അകലത്തിലാണെന്നും ഡാറ്റകൾ പരിശോധിച്ചതിന് ശേഷം ഡോക്കിങ്ങ് പ്രക്രിയ തുടരുമെന്നും ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് മുൻപ് രണ്ടുതവണയും അകലം കുറയ്ക്കുന്നതിനിടെ വേഗത കൂടുകയും ഉപഗ്രഹങ്ങളിലെ ഓട്ടോമാറ്റിക് ഓബോര്‍ട്ട് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ദൗത്യം മാറ്റിവച്ചിരുന്നു. വിക്ഷേപണ സമയത്ത് 30 കിലോമീറ്റർ ദൂര പരിധി ഉണ്ടായിരുന്ന പേടകങ്ങൾ ആദ്യം 225 മീറ്റർ അടുത്തെത്തിയിരുന്നു. പിന്നീട് 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് പ്രവേഗം നിയന്ത്രിച്ച് ഡോക്കിങ്ങിന്റെ ദൂരപരിധിയായ മൂന്ന് മീറ്റർ അകലത്തിൽ പേടകങ്ങളെ നിർത്താനായുള്ള ശ്രമങ്ങളും വിഫലമായിരുന്നു.

ചന്ദ്രയാൻ ഉൾപ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകൽപന ചെയ്യുന്നതിലും നിർണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. കഴിഞ്ഞ ഡിസംബർ 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ നിര്‍ണായക ദൗ‌ത്യമാണ് 'സ്പാഡെക്സ്. ദൗത്യം വിജയിച്ചാൽ ഇന്ത്യ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് വിജയിച്ച മറ്റ് മൂന്ന് രാജ്യങ്ങൾ.

content highlight- 'The Spadex mission will be delayed further, there is no rush to complete it' V Narayanan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us