അമ്മ വഴക്ക് പറഞ്ഞതിനാൽ പതിനഞ്ചുകാരൻ സ്വയം ജീവനൊടുക്കി; മരിക്കും മുൻപ് കണ്ടത് 'ഗരുഡപുരാണം'

മരണശേഷം ഒരാൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയാനായി കുട്ടി 'ഗരുഡപുരാണം' വീഡിയോകൾ കണ്ടിരുന്നു

dot image

ലക്‌നൗ: അമ്മയും സഹോദരനും വഴക്ക് പറഞ്ഞതിന്റെ പേരിൽ ഉത്തർപ്രദേശിലെ മീററ്റിൽ പതിനഞ്ചുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഒമ്പതാം ക്‌ളാസുകാരനായ കുട്ടിയാണ് സ്വയം ജീവനൊടുക്കിയത്.

ചീത്ത കൂട്ടുകെട്ടിന്റെ പേരിൽ കുട്ടിയെ അമ്മയും സഹോദരനും ചീത്ത പറഞ്ഞിരുന്നു. തുടർന്ന് വിഷമത്തിലായ കുട്ടി, തന്റെ മുറിയിൽ കയറി കതക് കുറ്റിയിട്ടു. ശേഷമാണ് നിറയൊഴിച്ച് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് മരണശേഷം ഒരാൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയാനായി കുട്ടി 'ഗരുഡപുരാണം' വീഡിയോകൾ കണ്ടിരുന്നു. അതേസമയം, കുട്ടിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതടക്കമുളള വിവരങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Content Highlights: UP Boy watches garudapuranam before taking his life

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us