മുടി മുറിക്കുന്നതിനും താടി ഷെയ്പ്പാക്കുന്നതിനും ഇത്രയും ചെലവോ? സലൂണിലെ വില വിവര പട്ടിക ചർച്ചയാക്കി സോഷ്യൽമീഡിയ

മുടി മുറിക്കുന്ന ജോലിക്കാരെ അടിസ്ഥാനമാക്കിയാണ് സലൂണ്‍ ഈ പണം വാങ്ങുന്നത്

dot image

പൂനെ: സലൂണില്‍ മുടി മുറിക്കുന്നതിനും താടി ഷെയ്പ്പാക്കുന്നതിനും നിങ്ങള്‍ എത്ര രൂപ വരെ നല്‍കും? ഇതാണ് ഇപ്പോള്‍ പൂനെയിലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഒരു സലൂണില്‍ വാങ്ങിക്കുന്ന പണത്തിന്റെ പട്ടിക പങ്കുവെച്ചുള്ള ചിരാഗ് ബര്‍ജാത്യ എന്നയാളുടെ എക്‌സ് പോസ്റ്റിന് പിന്നാലെയാണ് വിഷയം വൈറലാകുന്നത്.

മുടി മുറിക്കുന്ന ജോലിക്കാരെ അടിസ്ഥാനമാക്കിയാണ് ഈ സലൂണ്‍ പണം വാങ്ങുന്നത്. സ്ത്രീകളുടെ മുടി മുറിക്കുന്നതിന് രോഹിത്- 2100, അനുഷ്‌ക- 1500, മാസ്റ്റര്‍ സ്റ്റൈലിസ്റ്റ് - 1300, ജൂനിയര്‍ സ്റ്റൈലിസ്റ്റ്- 750 എന്നിങ്ങനെയാണ് പണം പിരിക്കുന്നത്. പുരുഷന്മാരുടെ മുടി മുറിക്കുന്നതിന് രോഹിത്- 1400, അയാസ്/കപില്‍- 1050, സീനിയര്‍ ബാര്‍ബര്‍- 700, ബാര്‍ബര്‍- 500 എന്നിങ്ങനെയാണ് ഈടാക്കുന്നത്. താടി ഷേവ് ചെയ്യുന്നതിന് രോഹിത്- 600, അയാസ്/ കപില്‍- 500, സീനിയര്‍ ബാര്‍ബര്‍- 350, ബാര്‍ബര്‍- 250 എന്നിങ്ങനെയാണ് പണം വാങ്ങുന്നത്.

ഇതിന് പുറമെ 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നുണ്ട്. ഈ വില വിവരം പങ്കുവെച്ചായിരുന്നു ചിരാഗിന്റെ എക്‌സ് പോസ്റ്റ്. 'പൂനെയിലെ ഒരു ഡീസന്റ് സലൂണ്‍ ഹെയര്‍കട്ടിന് വേണ്ടി ഈടാക്കുന്ന തുകയാണിത്. എസിയും ടിഷ്യൂ പേപ്പറും പ്രൊഫഷണല്‍ ബാര്‍ബര്‍മാരുമുള്ള സലൂണില്‍ സീ സിനിമയില്ല. നിങ്ങളുടെ നഗരത്തില്‍ മുടി മുറിക്കുന്നതിനും താടി ഷേവ് ചെയ്യുന്നതിനും എത്ര രൂപ ഈടാക്കും', അദ്ദേഹം പറഞ്ഞു.

പിന്നാലെ സലൂണിലെ തുകയെക്കുറിച്ച് വലിയ തരത്തിലുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത് ആഡംബരമാണെന്നാണ് ഏറ്റവും കൂടുതല്‍ വരുന്ന കമന്റുകള്‍. പുരുഷന്മാര്‍ക്ക് ഏതിനും 700 രൂപ ഈടാക്കുന്നത് കൊള്ളയാണെന്നാണ് മറ്റുള്ള കമന്റുകള്‍.

Content Highlights: Social Media reacts on Pune Saloon s rate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us