അപകടത്തിന് രണ്ട് മണിക്കൂർ മുമ്പ് വരെ വീട്ടിൽ ആരും പ്രവേശിച്ചില്ല; സെയ്ഫിനെതിരായ അക്രമത്തിലെ സിസിടിവി ദൃശ്യം

അക്രമി നേരത്തെ വീടിനുള്ളില്‍ കയറിപ്പറ്റിയെന്ന നിഗമനത്തിലാണ് പൊലീസ്

dot image

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്. ആക്രമണം നടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വീട്ടിനുള്ളില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പുലര്‍ച്ചെ ഏകദേശം രണ്ടരയോടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.

അക്രമി നേരത്തെ വീടിനുള്ളില്‍ കയറിപ്പറ്റിയെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം അക്രമത്തില്‍ സെയ്ഫ് അലി ഖാന്റെ വീട്ടിലെ മൂന്ന് ജോലിക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ ഒരു വനിതാ ജോലിക്കാരിക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

നടനെതിരായ അക്രമത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തില്‍ ഭാഗമാകും. അതേസമയം, ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ അപകട നില തരണം ചെയ്തതായാണ് വിവരം.

സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയയും പൂര്‍ത്തിയായി. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. കള്ളന്‍ നടനെ കുത്തുകയായിരുന്നു. ആറ് തവണയാണ് നടന് കുത്തേറ്റത്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കി.

Content Highlights: Saif Ali Khan's attack CCTV Shows No Entry After Midnight

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us