തമിഴ്നാട്ടിൽ പൊങ്കലിൽ പൊടിപൊടിച്ച് മദ്യക്കച്ചവടം; വിറ്റഴിച്ചത് 454 കോടി രൂപയുടെ മദ്യം

തൈപ്പൊങ്കൽ ദിനമായ 14 ന് 268.46 കോടിയുടെ മദ്യമാണ് വിറ്റത്

dot image

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് വൻ മദ്യവിൽപന. ആകെ വിറ്റഴിച്ചത് 454 കോടി രൂപയുടെ മദ്യം. തമിഴ്നാട്ടിലെ ടാസ്മാക് മദ്യശാലകളിലൂടെയാണ് ഇത്രയധികം മദ്യം വിറ്റുപോയത്. ബോ​ഗി പൊങ്കൽ ദിനമായ തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത് 185.65 കോടിയുടെ മദ്യവും തൈപ്പൊങ്കൽ ദിനമായ 14 ന് 268.46 കോടിയുടെ മദ്യവുമാണ് വിറ്റത്. കഴിഞ്ഞ വർഷം 450 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.

അതേസമയം തമിഴ്നാട്ടിലെ ജല്ലിക്കെട്ട്, മഞ്ചുവിരട്ട് ആഘോഷങ്ങൾക്കിടെ കാളയുടെ കുത്തേറ്റ് ആറ് പേർ മരിച്ചു. തേനി സ്വദേശിയാണ് മരിച്ചത്. മധുര അളങ്കനല്ലൂരിൽ നടന്ന ജല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് തേനി സ്വദേശി മരിച്ചു. നൂറിലേറെ പേർക്ക് പരിക്കുമുണ്ട്. കഴിഞ്ഞ ദിവസം പാലമേട് നടന്ന ജല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു.

ശിവ​ഗം​ഗയിൽ മഞ്ചുവിരട്ടലിനിടെ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സുബ്ബയ്യ, കുളന്തവേൽ, മണിവേൽ എന്നിവരാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. 106 പേർക്കാണ് മഞ്ചുവിരട്ടലിൽ പരിക്കേറ്റത്. ജല്ലിക്കെട്ടിൽ നിന്ന് വ്യത്യസ്തമായി, കാളയെ ജനക്കൂട്ടത്തിനിടയിലേക്ക് അഴിച്ചുവിടുന്ന രീതിയാണ് മഞ്ചുവിരട്ടൽ മത്സരം.

Content Highlights: Record Alcohol Sail in Ponkal Festival Tamilnadu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us