റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന 16 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലയെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രൈയിൻ യുദ്ധത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

dot image

ന്യൂ ഡൽഹി: റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന 16 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നുവരികയാണ്. ഇതുവരെ റഷ്യൻ സേനയിൽ ചേർന്ന 12 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യ-യുക്രൈയിൻ യുദ്ധത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. 18 ഇന്ത്യക്കാർ ഇപ്പോഴും റഷ്യൻ പട്ടാളത്തിൽ തുടരുന്നുണ്ടെന്നാണ് വിവരം. 126 പേരാണ് ഇന്ത്യയിൽ നിന്ന് റഷ്യൻ ആർമിയിൽ ചേർന്നത്.ഇതിൽ 96 പേർ തിരിച്ചെത്തി. അതേ സമയം, കൂലിപട്ടാളത്തിലുണ്ടായിരുന്ന കൊല്ലപ്പെട്ട ബിനിലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Also Read:

യുദ്ധത്തിൽ പരിക്കേറ്റ ജയിൽ ടികെ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യൻ എംബസി ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്. ചികിത്സക്ക് ശേഷം ഇദ്ദേഹത്തിന് വേഗം ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: The Ministry of External Affairs has no information about the 16 Indians who joined the Russian mercenary army


dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us